Wednesday, August 28, 2024
HomeANCHUTHENGUതീരദേശ ഹൈവേ : ജനപ്രതിനിധികളെ മാത്രം ഉൾപ്പെടെത്തി വിശദീകരണയോഗം വിളിച്ചതിൽ അതൃപ്തിയുമായി തീരദേശവാസികൾ.

തീരദേശ ഹൈവേ : ജനപ്രതിനിധികളെ മാത്രം ഉൾപ്പെടെത്തി വിശദീകരണയോഗം വിളിച്ചതിൽ അതൃപ്തിയുമായി തീരദേശവാസികൾ.

തീരദേശ ഹൈവേ, ജനപ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി വിശദീകരണ യോഗം വിളിക്കുന്നതിൽ അതൃപ്തിയുമായി തീരദേശവാസികൾ.
അഞ്ചുതെങ്ങ് ഒന്നാംപാലം വരെയുള്ള തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന തീരദേശ പാത വികസനവുമായി ബന്ധപ്പെട്ട് ( തീരദേശ ഹൈവേ) ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ അധ്യക്ഷതയിൽ മെയ്‌ 20 ന് രാവിലെ 11.30 മണിയ്ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച്
തിരുവനന്തപുരം ഡിവിഷൻ കെ.ആർ.എഫ്.ബി – പി.എം.യു എക്സിക്യൂട്ടീവ് എൻജിനീയർ വിശദീകരണ
യോഗം വിളിച്ചത്.

നിർദിഷ്ട പദ്ധതിയുടെ, പള്ളിത്തുറ മുതൽ ഒന്നാംപാലം വരെയുള്ള മൂന്നാം പാദത്തെ സംബന്ധിച്ചു ജനപ്രതിനിധികൾക്ക് നിലവിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും പദ്ധതിയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ് വിശദീകരണ യോഗം ചേരുന്നതെത്.

ഇതിനെതിരെയാണ് ജനാരോഷം ഇയർന്നത്. ഈ പദ്ധതി സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കേണ്ടതും പദ്ധതിയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ വിശദീകരിക്കേണ്ടതും ജനപ്രതിനിധികളോടല്ല, പൊതുജനങ്ങളോട് നേരിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഈ വിഷയത്തിന്റെ തുടക്കം മുതൽ പദ്ധതി സംബന്ധമായ ആശങ്കകളുമായി മുന്നോട്ടു വന്നത് ജനപ്രതിനിധികളല്ല, ആശങ്ക, ഇവിടെ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്കാണെന്നാണ് നാട്ടുകാർ പറയുന്നത്.

അതിനാൽ തന്നെ, ഈ വിഷയത്തിൽ മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്കും, സംശയങ്ങൾക്കുമാണ് ബന്ധപ്പെട്ടവർ മറുപടി നൽകേണ്ടതെന്നാണ് നാട്ടുകാരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES