ചിറയിൻകീഴ് സിപിഐ എം ആറ്റിങ്ങൽ മുൻ ഏരിയ കമ്മിറ്റി അംഗവും അഞ്ചു തെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സിപിഐ എം നേതാവ് എസ് ശശാങ്കന്റെ ആറാം ചരമവാർഷിക ദിനമാചരിച്ചു.
കായിക്കരയിലെ സ്മൃതി മണ്ഡലത്തിൽ പ്രവർത്തകർ അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി. വർക്കല എംഎൽഎ യും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി അനുസമരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു , സി പയസ് , ആർ ജാറാൾഡ്, എസ് പ്രവീൺ ചന്ദ്ര , ബി എൻ സൈജു രാജ്, സജി സുന്ദർ എന്നിവർ പങ്കെടുത്തു.

