കോൺഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അസാധുവോട്ടുകളില്‍ ശശി തരൂരിന് ‘ഹൃദയ’ ചിഹ്നവും അമ്പും വരച്ച വോട്ട് ലഭിച്ചതായ് റിപ്പോർട്ട്.
ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള കോളത്തിൽ ടിക് മാർക്ക് (ശെരി അടയാളം) രേഖപ്പെടുത്തുന്നതിന് പരകാരമായാണ് ബാലറ്റിൽ തൂരൂരിന്റെ പേരിന് നേരെ ഹൃദയ’ ചിഹ്നവും അമ്പും വരച്ച വോട്ട് രേഖപ്പെടുത്തിയിരുന്നതെന്നാണ് സൂചന. തന്മൂലം ഈ വോട്ട് അസാധു ഗണത്തിൽ പെടുത്തുകയായിരുന്നു.
തരൂര്‍ തോല്‍ക്കുമെന്നുറപ്പായിട്ടും അദ്ദേഹത്തിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ ഏതോ പ്രതിനിധി ശ്രമിച്ചതാണെന്നാണ് കോൺഗ്രസ്സ് ക്യാമ്പിൽ പറയപ്പെടുന്നത്.
മറ്റൊരു അസാധു ബാലറ്റില്‍ ഖാര്‍ഗെയുടെ പേരിന് നേരെ യും ശശി തരൂരിന് നേരെ ശരി അടയാളവുമിട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 416 വോട്ടുകളാണ് അസാധുവായത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 7897 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ശശി തരൂര്‍ എം.പിക്ക് നേടാനായത് 1072 വോട്ടുകളാണ്.

