മികച്ച വിജയം കരസ്ഥമാക്കിയ കായിക്കര സ്വദേശിനിയെ കോൺഗ്രസ്സ് പ്രവർത്തകർ ആദരിച്ചു.
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം നേടിയ കായിക്കര (മൂന്നാം വാർഡ്) സുരേഷ് ഭവനിൽ സുരേഷ് സരിത ദമ്പതികളുടെ മകൾ ആർഷ എസിനെയാണ്
കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചത്.
ചടങ്ങിൽ മുൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മെമ്പർ റാന്ത ഷാജി, വനിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിത ബിജു, മുൻ മൂന്നാം വാർഡ് പ്രസിഡന്റ് ചന്ദ്രൻ, അഞ്ചുതെങ് മണ്ഡലം വൈസ് പ്രസിഡന്റ് തമ്പി, മൂന്നാം വാർഡ് മുൻ എഡിഎസ് ചെയർപേഴ്സൺ ഷിംന പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

