മലയാളിയായ റിട്ടയേർഡ് ഐഎഎസ് ഓഫീസർ സിവി ആനന്ദ ബോസിനെ (71) പശ്ചിമ ബംഗാൾ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചു.
ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ് നിയമനം. എം.കെ. നാരായണനുശേഷം പശ്‌ചിമബംഗാൾ ഗവർണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.
കേരളത്തിൽ അഡി ചീഫ് സെക്രട്ടറിയായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കേന്ദ്രസർക്കാരിന്റെയും ബിജെപിbയുടെയും ഉപദേശകനായിരുന്നു. മേഘാലയ സർക്കാരിന്റെയും ഉപദേശകനായിരുന്നു.1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
കേരളത്തിൽ വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചു. ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറിതുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

