Saturday, August 31, 2024
HomeANCHUTHENGUമാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞ സംഭവം : ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.

മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞ സംഭവം : ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.

അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് നവജാത ശിശു കരക്കടിഞ്ഞ സംഭവത്തിൽ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.

ഇന്ന് രാവിലെ മൂന്നര മണിയോടെ മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞ സംഭവയുമായി ബന്ധപ്പെട്ടാണ് വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന.

ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്ന നവജാധ ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് പോലീസ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

നിലവിൽ അഞ്ചതെങ്ങ് പോലീസ് സിഐ പൃജു ന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ മാഹിന്റെ നേതൃത്വത്തിൽ മമ്പള്ളിയിൽ പരിശോധനകൾ നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES