നവാഗത സംവിധായകൻ അജിത് മാമ്പള്ളിയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത കലാ സാഹിത്യ കൂട്ടായ്മയുടെ ആദരം.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കലാ സാഹിത്യ
കൂട്ടായ്മയായ ” സീ ആർട്ട്” ന്റെ പ്രഥമ കൂടിച്ചേരലും സമിതി രൂപീകരണത്തിന്റെയും ഭാഗമായി വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിലാണ് ‘കൊണ്ടൽ’ സിനിമ സംവിധായകനും അഞ്ചുതെങ്ങ് സ്വദേശിയുമായ അജിത് മാമ്പള്ളിയെ ആദരിച്ചത്.