സംസ്ഥാനത്തു ആരംഭിച്ചിട്ടുള്ള ഡിജിറ്റല്‍ സര്‍വേക്ക് ചെലവാകുന്ന തുക ഭൂവുടമസ്ഥരില്‍നിന്ന് ഈടാക്കുവാൻ നീക്കം.
ഡിജിറ്റല്‍ സര്‍വേ പദ്ധതിയുമായി ബന്ധപെട്ടു വില്ലേജുകളുടെ സര്‍വേ നടപടികള്‍ നിര്‍വഹിക്കുന്നതിന് ചെലവാകുന്ന തുക മുന്‍കൂറായി സര്‍ക്കാര്‍ വഹിക്കുകയും, തുടര്‍ന്ന് റിക്കാര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറിയ ശേഷം വില്ലേജ് ഓഫീസുകള്‍ വഴി കരം അടക്കുന്നതോടൊപ്പം ഭൂവുടമസ്ഥരില്‍ നിന്നും കുടിശിക തുകയായി ഇത് ഈടാക്കുന്നതിനുമാണ് നീക്കം. ഇതിന് സര്‍വേ ഡയറക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പിന്റെ ഉത്തരവ് നൽകിയതായാണ് സൂചന.
സംസ്ഥാനത്ത് 1550 വില്ലേജുകളില്‍ നാലു ഘട്ടങ്ങളിലായിട്ടാണ് ഡിജിറ്റല്‍ സര്‍വേ നടത്താന്‍ തത്വത്തില്‍ അംഗീകാരം നല്‍കി 2021 ആഗസ്റ്റ് 18ന് ഉത്തരവായത്.