മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രിവസതിയായ മന്മോഹന് ബംഗ്ലാവിലുമായി 40 ലക്ഷം രൂപയുടെ ശുദ്ധജല ബില്‍ കുടിശിക. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഇളവിലൂടെ ജല അതോറിറ്റി തുക കുറച്ചു നല്‍കിയതോടെയാണ് 40 ലക്ഷമായി കുറഞ്ഞത്.
പണം അടയ്ക്കാത്തതിനെ തുടര്‍ന്ന്, മന്ത്രി മന്ദിരങ്ങളുടെ നടത്തിപ്പു ചുമതലയുള്ള ടൂറിസം വകുപ്പിന് ജല അതോറിറ്റി നോട്ടീസ് നല്‍കിയപ്പോഴാണ് ഇളവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കുടിശികയാണ് അതോറിറ്റി ആവശ്യപ്പെട്ടത്.
161 കോടി രൂപ കുടിശിക വരുത്തിയ ആരോഗ്യ വകുപ്പാണ് പണമടയ്ക്കാത്ത വകുപ്പുകളുടെ പട്ടികയില്‍ ഒന്നാമത്. മൂന്നരക്കോടി നല്‍കാനുള്ള കെഎസ്ഇബിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 964 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വരുത്തിയ കുടിശിക.
പൊലീസ് വകുപ്പു മാത്രം 13.81 കോടി രൂപ കുടിശിക വരുത്തി.

