Tuesday, August 27, 2024
HomeKERALAപോഷകാഹാരം ഉറപ്പാക്കൽ : കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയില്‍ ആധാര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യണം.

പോഷകാഹാരം ഉറപ്പാക്കൽ : കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയില്‍ ആധാര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യണം.

കേന്ദ്ര സര്‍ക്കാരിന്റെ ‘സക്ഷം അങ്കണവാടി, പോഷണ്‍ 2’ പദ്ധതിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി.

പോഷകാഹാരം ഉറപ്പാക്കാനുള്ള അങ്കണവാടി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകുന്നു. കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയില്‍ ആധാര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെ പദ്ധതിയ്ക്ക് സുതാര്യതയും കൃത്യമായ വിവരങ്ങളും ശേഖരിയ്ക്കുവാൻ കഴിയുമെന്നാണ് സർക്കാർ നിഗമനം.

അങ്കണവാടികളില്‍നിന്നു നല്‍കുന്ന ഭക്ഷ്യവസ്തുക്കളില്‍ മധുരത്തിനു പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പോഷകമൂല്യം കൂട്ടാന്‍ മുരിങ്ങയില ഉപയോഗിക്കണം. പദ്ധതിയുടെ ആനുകൂല്യം ആസ്പിരേഷനല്‍ ജില്ലകളില്‍ (കേരളത്തില്‍ വയനാട്) 14-18 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കു ലഭിക്കും. ഇതിനും ആധാര്‍ നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES