കേരള സർക്കാർ – ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കുന്ന SCRS (ക്ഷാമപ്പറ്റ്) പദ്ധതിയുടെ 2022-23 വർഷത്തെ അവസാന വിഹിതം ₹ 500 (അഞ്ഞൂറ് രൂപ) അഞ്ചുതെങ്ങ് മത്സ്യഭവന് കീഴിലുള്ള മത്സ്യഗ്രാമങ്ങളിലെ മത്സ്യതൊഴിലാളികളിൽ നിന്നും 2023 മാർച്ച് 20 മുതൽ 27 വരെ മത്സ്യഭവനിൽ സ്വീകരിക്കുന്നു.
ഈ തീയ്യതികളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വിഹിതം അടയ്ക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 10:30 മുതൽ വൈകിട്ട് 4 മണി വരെ മാത്രമെ വിഹിതം സ്വീകരിക്കുകയുള്ളു.

