Wednesday, August 28, 2024
HomeTHIRUVANANTHAPURAMഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം നാളെ.

ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം നാളെ.

ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം നാളെ (21 നവംബര്‍) വൈകിട്ടു 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കും.

ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യപൂര്‍ണമായ പരിരക്ഷ, മത്സ്യസമ്ബത്തിന്റെ സുസ്ഥിരത, മത്സ്യത്തൊഴിലാളി ക്ഷേമം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് നവംബര്‍ 18 മുതല്‍ പുത്തരിക്കണ്ടം മൈതാനത്ത് മത്സ്യോത്സവം 2022 നടന്നുവരികയാണ്. ഇതിന്റെ സമാപനവും മത്സ്യത്തൊഴിലാളി സംഗമ വേദിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞു രണ്ടിനു കേരള മത്സ്യബന്ധന നിയമവും കേന്ദ്ര മത്സ്യബന്ധന നിയമവും, കടല്‍ രക്ഷാ പ്രവര്‍ത്തനം, കടല്‍ സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും വിദഗ്ധര്‍ ക്ലാസെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES