ലോക മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായി കടലിൽ നിരാഹാര സമരം സംഘടിപ്പിക്കുന്നു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം കടലിലാണ് മത്സ്യത്തൊ ഴിലാളികളുടെ ഉപവാസ സമരം സംഘടിപ്പിക്കുന്നത്.
അദാനി കേരള തീരം വിടുക, വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടാണ് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹം കടലിൽ നിരാഹാര ഉപവാസ സമരം അനുഷ്ഠിക്കുന്നത്.
നാളെ രാവിലെ 9 മണിക്ക് വലിയവേളി തീരത്തു നിന്നും മത്സ്യത്തൊഴിലാളി നേതാക്കൾ വള്ളത്തിൽ കടൽ മാർഗ്ഗം വിഴിഞ്ഞത്തെത്തി കടലിൽ വള്ളങ്ങളിൽ വൈകുന്നേരം വരെ ഉപവാസം അനുഷ്ഠിക്കും.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ ഏലിയാസ്, ജില്ലാ പ്രസിഡന്റ് വലേറിയൻ ഐസക്, ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിസ്റ്റർ മേഴ്സി മാത്യു, ലിമാ സുനിൽ, ബാദുഷാ, ബിന്ദു സേവ്യർ, ജോഷി ജോണി, ഷിബു ഡബ്ല്യു, ജേക്കബ് ബെമിയാൻ, ക്രിസ്റ്റഫർ ജോസഫ് തുടങ്ങിയ സ്വാതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാക്കൾ നിരാഹാരം അനുഷ്ഠിക്കും.
വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞം പദ്ധതി പ്രദേശത്തിനുള്ളിൽ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപന്തലിൽ വച്ച് പൊതു സമ്മേളനവും ഉണ്ടായി രിക്കും. ഈ പൊതു സമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ രൂപതാ മോൺസി ഞ്ഞാർ ഫാ യൂജിൻ പെരേരോ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, വിഴിഞ്ഞം കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമ ജോൺ തുടങ്ങിയവർ പങ്കെടുത്തുകൊണ്ട് സംസാരിക്കും.


