Monday, November 4, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളെ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളെ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളെ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. അഞ്ചുതെങ്ങ് കോട്ട, കായിക്കര കുമാരനാശാൻ സ്മാരകം, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, കുമാരനാശാൻ കവിതയെഴുതിയിരുന്ന നെടുങ്ങണ്ട അരിയിട്ടകുന്ന് ചെമ്പക ത്തറ എന്നീ കേന്ദ്രങ്ങളാണ് പ്രകൃതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതമിഷനുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ മാലിന്യ മുക്തമാക്കുക ലക്ഷ്യമിട്ട് നടത്തിയക്യാമ്പയിന്റെ ഭാഗമാ യാണ് അഞ്ചുതെങ്ങ് പഞ്ചായത്തിന് നേട്ടം കൈവരിക്കാനായത്

അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ കലക്ടർ അനുകുമാരി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് പി സി ജയശ്രീ, ലിജാ ബോസ്, സ്റ്റീഫൻ ലൂയിസ്, സി അശോക്, അരുൺരാജ്, ജയ ശ്രീരാമൻ, ദിവ്യ ഗണേഷ്, സജിസുന്ദർ, മിനിജൂഡ്, എസ് പ്രവീൺ ചന്ദ്ര, പി രാജീവ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES