Thursday, February 26, 2026
HomeANCHUTHENGUഅംഗ പരിമിതർക്കായ് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു.

അംഗ പരിമിതർക്കായ് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു.

അംഗപരിമിതർ, കുട്ടികൾ, വൃദ്ധജനങ്ങൾ, പാവങ്ങൾ, രോഗികൾ എന്നിവർക്ക് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നു. “സദ്വാർത്ത 26” എന്ന പദ്ധതി വഴിയാണ് അംഗ പരിമിതർക്കായ് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നത്.

2026 മാർച്ച് 9, 10, 11 തീയതികളിൽ എറണാകുളം ടൗൺ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം 20 തരത്തിൽ നിർമ്മിതകാൽ, നിർമ്മിതകൈ, കാലിപ്പർ, ക്രച്ചസുകൾ, വാക്കർ, ഹാൻഡ് പാഡിൽഡ് ട്രൈസൈക്കിൾ, വീൽചെയർ, കേൾവി സഹായയന്ത്രം, വാക്കിങ് സ്റ്റിക്ക്, വൈറ്റ് കെയിൻ എന്നിവ ഉൾപ്പെടെ സഹായോപകരണങ്ങൾ 1500-ത്തിലധികം പേർക്ക് വിതരണം ചെയ്യും. ഒപ്പം എല്ലാവർക്കും കാഴ്ച പരിശോധനയും കണ്ണട വിതരണവും ഉണ്ടായിരിക്കും.

ശ്രീ ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (ജയ്പൂർ ഫൂട്ട് / BMVSS) റോട്ടറി ക്ലബ് കൊച്ചിൻ, ദിസ്-എബിലിറ്റി മിഷൻ കേരള ഇൻഡാക് (Indian National Differently Abled Peoples’ Congress) മാണ് സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക് : 9846726866 / 9745784559 / 9447680439 / 9895615924 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES