ദയാബായിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. സമരം വിജയിച്ചാല്‍ മുടി മുറിക്കുമെന്ന പ്രതിജ്ഞ ഇതോടെ ദയാബായ് പരസ്യമായി നിറവേറ്റി
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി 80 കാരിയായ ദയാബായി 17 ദിവസം മുന്‍പ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം വിജയം കണ്ടതോടെ തന്റെ പ്രതിജ്ഞ നിറവേറ്റി ദയാഭായ്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ സമരം സ്വാഭാവികമായി കെട്ടടങ്ങുമെന്നു കരുതിയ സംസ്ഥാന സര്‍ക്കാരിന് ഒടുവില്‍ ഒരു 80 കാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു.
സമരത്തിന് ദിനംപ്രതി ബഹുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പിന്തുണയേറുവാനുള്ള പ്രധാന കാരണം ദയാബായിയുടെ സാന്നിദ്ധ്യമായിരുന്നു പ്രധാന കാരണം.
നിരാലംബര്‍ക്കു വേണ്ടിയുള്ള സമരത്തിലേ ഭൂരിപക്ഷം ആവിശ്യങ്ങളും നേടിയെടുക്കാനും അവ കൃത്യമായി മന്ത്രിമാരില്‍ നിന്ന് രേഖാമൂലം എഴുതിവാങ്ങാനുമായതാണ് ദയാബായിയുടെ സമരത്തിന്റെ വിജയം തന്നെയാണ്.
സമരത്തിനു പിന്നില്‍ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാതിരുന്നു എന്നതും സമരത്തിന്റെ വന്‍ വിജയത്തിനു കാരണമായി വിലയിരുത്തപ്പെടുന്നു. സമരം അവസാനിപ്പിച്ച് ആശുപത്രി വിട്ട് സമരവേദിയായ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ദയാബായി സമരം വിജയിച്ചാല്‍ മുടിമുറിക്കുമെന്ന പ്രതിജ്ഞ സെക്രട്ടേറിയറ്റിനു മുന്നില്‍ നിറവേറ്റി.
തത്കാലം ഒരു ഇടവേളയെടുക്കുന്നു എന്ന മുന്നറിയിപ്പോടെയാണ് ദയാബായി സമരം അവസാനിപ്പിച്ചത്. കാസര്‍കോഡ് ജില്ലയെ എയിംസ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയാവസ്ഥ പറഞ്ഞതായി ദയാബായി പറഞ്ഞു. കാസര്‍കോട്ടെ ദുരന്തങ്ങള്‍ സര്‍ക്കാരിനറിയാമായിരുന്നു. എന്നാല്‍ ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാര്‍ ഇത് കണക്കിലെടുത്തില്ല.
എയിംസിനായുള്ള സമരം തുടരുമെന്നും നിരാഹാര സമരം അവസാനിപ്പിച്ച ശേഷം ദയാബായി പറഞ്ഞു. എയിംസ് പരിഗണനാപട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്ക് ഡേ കെയര്‍ ഏര്‍പ്പെടുത്തുക, എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ കൃത്യമായ ഇടേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒക്ടോബര്‍ രണ്ടിന് സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നത്.

