അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹരിത കർമ്മ സേനയ്ക്ക് പുത്തൻ പുതിയ വാഹനം.
ഹരിത കർമ്മ സേനയ്ക്ക് അഞ്ചുതെങ്ങ്ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് പുതിയതായി വാഹനം വാങ്ങി നൽകിയത്.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിജ ബോസ്, മെമ്പർമാരായ സ്റ്റീഫൻ ലൂയിസ്, സജി സുന്ദർ, ഫ്ലോറൻസ് ജോൺസൺ. പഞ്ചായത്ത് സെക്രട്ടറി പി രാജീവ്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.