എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.അനുമോദന ചടങ്ങ് പെരുമാതുറ മുസ്ലിം കോഡിനേഷൻ ചെയർമാൻ സയ്യിദലവി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസിന് വസന്ത് കൃഷ്ണനും നേതൃത്വം നൽകി.പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എച് എം നസീർ അധ്യക്ഷത വഹിച്ചു. എം ബഷറുള്ള സ്വാഗതം പറഞ്ഞു സുനിൽ മൗലവി നന്ദി രേഖപ്പെടുത്തി.