Friday, August 30, 2024
HomeANCHUTHENGUതൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു.

കേന്ദ്ര ബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൻ ആർ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചു.

2023 -24 വർഷത്തിലെ ബഡ്ജറ്റിൽ പദ്ധതിക്കായി 60,000 കോടി രൂപ മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റിനേക്കാൾ 13,000 കോടി രൂപ കുറവാണ് ഈ ബഡ്ജറ്റിൽ വരുത്തിയിട്ടുള്ളത് .
2021 -22 വർഷത്തിൽ 98 467.85 കോടിയും
2022 -23 വർഷത്തിൽ 89,400 കോടി രൂപയും ആയിരുന്നു പദ്ധതി വിഹിതം. രാജ്യത്താകമാനം 30.45 കോടി തൊഴിലാളികളാണ് ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്ക് 100 ദിവസം ജോലി കൊടുക്കണമെങ്കിൽ 2.72 ലക്ഷം കോടി രൂപ ആവശ്യമാണ്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയ്കയാണ് സംഭവിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്ന കേരളത്തിന് ബഡ്ജറ്റിലെ വെട്ടിക്കുറവ് ദോഷകരമായി ബാധിക്കും.
പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ച് തൊഴിലുറപ്പ് മേഖലയെ തകർക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചത് .

ആറ്റിങ്ങൽ ഏരിയയിൽ മുദാക്കലിൽ യൂണിയൻ ഏരിയ പ്രസിഡന്റ്
പിസി ജയശ്രീ, കിഴുവലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്, ചിറയിൻകീഴ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ആർ സരിത, വക്കത്ത് ഏരിയാ ട്രഷറർ സുനിൽകുമാർ, കടയ്ക്കാവൂരിൽ നിസാർ,അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, കായിക്കരയിൽ ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദർ അഞ്ചുതെങ്ങ് ജംഗ്ഷൻ അമ്മൻകോവിലിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES