Tuesday, August 27, 2024
HomeNATIONALഭാരതം 5G യുഗത്തിലേയ്ക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.

ഭാരതം 5G യുഗത്തിലേയ്ക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.

രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്‌ട്രം സേവനത്തിലേക്ക്. 5G സേവനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഡല്‍ഹി പ്രഗതി മൈതാനിയിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്‍റെ വേദിയില്‍ വച്ചാണ് പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 5G സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡല്‍ഹി, മുംബയ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് 5G സേവനം ആദ്യം ലഭ്യമാവുക.

2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5G സേവനം ലഭ്യമാകും. ദീപാവലിയോടെ മെട്രോകളില്‍ 5G സേവനങ്ങള്‍ ലഭ്യമാക്കും. അടുത്തിടെ, 5G സ്പെക്‌ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്‌സ് എയര്‍വേവ് ടെലികോം കമ്ബനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES