അടൂർ പ്രകാശിന്റെ വിജയത്തിൽ അഞ്ചുതെങ്ങിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനപരിപാടി നെടുങ്കണ്ടയിൽ നിന്ന് ആരംഭിച്ച് അഞ്ചുതെങ്ങ് ജംഗ്ഷനിൽ അവസാനിച്ചു.
കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജൂഡ് ജോർജ് നേതൃത്വം നൽകിയ പരിപാടിയിൽ, കോൺഗ്രസ് പാർലമെന്ററി ലീഡർ സ്റ്റീഫൻ കോൺഗ്രസ് നേതാക്കളായ ചന്ദ്രൻ തമ്പി ഷാജി ബ്രീസ് ലാൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു വനിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിത ബിജു ജോൺസൺ, അൻവർഷാ, നൗഷാദ് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.