ഒരുകാലത്ത് ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ രത്നകല്ല് എന്ന വിശേഷണം ചാര്‍ത്തിയത്. സുല്ത്താന്മാരുടെയും, മുഗള്‍ ,അഫ്ഗാന്, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും കൈകളിലൂടെ മാറിമറിഞ്ഞു ഒടുവില്‍ (1877) ബ്രിട്ടീഷ് രാജ്ഞി യുടെ കൈകളില്‍ എത്തി.
കൊള്ളയടിക്കപ്പെട്ട സമ്പത്തിനൊപ്പം ”കൊഹിനൂറും’ അവര്‍ കൈക്കലാക്കി. ചുരുളഴിയാത്ത പല രഹസ്യങ്ങളും ഈ രത്നത്തെ ചുറ്റി പറ്റി നിലനില്ക്കുന്നു. പുരാങ്ങളിലും, ഇന്ത്യയുടെ ചരിത്രത്തിലും ഇതിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. യാദവകുലത്തില്‍ ഉണ്ടായിരുന്ന ‘സ്യമന്തക മണി” യാണ് കോഹിനൂര്‍ എന്ന് വാദമുണ്ട്.
സത്രജിത്,എന്ന യാദവ പ്രമുഖനു സൂര്യ ദേവനാല്‍ സമ്മാനിക്കപെട്ട അമൂല്യ രത്നം. ഇരിക്കുന്നിടം ഐശ്വര്യം വിളങ്ങി നില്ക്കുന്ന വജ്രകല്ല്.
ആധുനിക ചരിത്രത്തില്‍ പറയുന്നതനുസരിച്ച് ”ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ”കൊല്ലൂര്‍ ”എന്നാ സ്ഥലത്ത് നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രകല്ല് അവിടം ഭരിച്ചിരുന്ന കാകാത്യ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊഹിനൂറിനു ആ നാമം സമ്മാനിച്ചത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ‘നാദിര്‍ഷ’ ആണ്. ‘പ്രകാശത്തിന്റെ മല ‘(THE MOUNTAIN OF THE LIGHT) എന്ന് അര്‍ഥം വരുന്ന കൊഹ് -ഇ -നൂര്‍.
വിക്ടോറിയ രാജ്ഞി ഇന്ത്യന്‍ ചക്രവര്‍ത്തിനി ആയപ്പോള്‍ അവര്‍ അതിനെ തന്റെ കിരീടത്തിന്റെ ഭാഗമാകി. മറ്റൊന്ന് കൂടി ചെയ്തു. ആകൃതിയിലും വലുപ്പത്തിലും മറ്റൊരു രത്നത്തിനും വെല്ലാന്‍ കഴിയാത്ത കൊഹിനൂറിനെ ( 186 1/16 കാരറ്റ് 32.21 ഗ്രാം ) ചെത്തി മിനുക്കി ( 102 കാരറ്റ് 21.61 ഗ്രാം ) ആക്കി ചുരുക്കി. അതായത് കിരീടത്തിനു ചേര്‍ന്ന കണക്കിന്.
1323 ല്‍ ആണ് ഈ രത്നത്തിന്റെ യാത്ര ആരംഭിക്കുന്നത്. ദില്ലിയിലെ തുഗ്ലക്ക് വംശ സുല്‍ത്താന്‍ ആയിരുന്ന ഗിയസുദ്ധീന് തുഗ്ലക്കിന്റെ സേന നായകനായ ഉലൂഗ് ഖാന് കാകാത്യ രാജാകന്മാരെ അവരുടെ ആസ്ഥാനമായ ഔറങ്കല്‍ ഇന്നത്തെ വാറങ്കല്‍ വെച്ച് കീഴടക്കുകയും ,വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇങ്ങനെ കടത്തിയ വസ്തുക്കളില്‍ കൊഹിനൂറും ഉള്‍പ്പെട്ടിരുന്നു. സുല്ത്താന്മാര്ക്ക് വളരെ പ്രിയപ്പെട്ട ഈ വജ്രകല്ല് അവര്‍ തലമുറകള്‍ ആയി കൈമാറി. 1526 ല്‍ ബാബര്‍ ഇബ്രാഹീം ലോധിയെ കീഴ്പ്പെടുത്തി മുഗള്‍ വംശം സ്ഥാപിച്ചപ പാനിപ്പട്ട് യുദ്ധത്തിലൂടെ അദ്ദേഹം അത് കൈക്കലാക്കി.
മുഗള്‍ പരമ്പരയിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായ ഷാജഹാന് ഇതിനു വ്യത്യസ്ത ഇരിപ്പിടം നല്കി. വിഖ്യാതമായ മയൂര സിംഹാസനത്തില്‍ കൊഹിനൂറിനെ വിളക്കിചേര്‍ത്തു. അദേഹത്തിന്റെ മകന് ഔറംഗസീബ് ചക്രവര്ത്തിയപ്പോള് ഇതിനെ ലാഹോറില്‍ എത്തിച്ചു അദ്ദേഹം പണികഴിപ്പിച്ച ”ബാദ്ഷാദി മസ്ജിദില്‍” സൂക്ഷിച്ചു. പക്ഷെ അവിടം കൊണ്ടും യാത്ര അവസാനിച്ചില്ല. 1739 ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷ ഇന്ത്യ ആക്രമിച്ചു, പല വസ്തുക്കളും കൊള്ളയടിക്കപെട്ടു. കൂട്ടത്തില്‍ മയൂര സിംഹാസനവും.
പേര്‍ഷ്യന്‍ ചക്രവര്‍ത്തിയെയും മോഹിപ്പിച്ച ഈ കല്ലിനു കോഹിനൂര്‍ എന്ന് നാമധേയവും നല്കി. ഇതിന്റെ മൂല്യം അത്രയ്ക്ക് ഉണ്ടായിരുന്നു. അദേഹത്തിന്റെ മരണശേഷം പില്ക്കാലത്ത് ഭരണാധികാരിയായ മിര്‍സ ഷാരൂഖ് ഇതിനെ അഭിമാനത്തോടെ കൊണ്ടുനടന്നു. ഇദ്ദേഹം ‘ മഷ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറന്‍ അഫ്ഗാനും കിഴക്കന്‍ ഇറാനും അടങ്ങുന്ന ഖുറാസാന്റെ ഭരണധികാരി ആയിരുന്നു. അഫ്ഗാനികളുടെ ദുരാനി വംശ സ്ഥാപകന്‍ ‘അഹമദ് ഷാ അബ്ദാലി അദ്ധേഹത്തെ പരാജയപ്പെടുത്തിയപ്പോള്‍ ഇതും കൈമാറേണ്ടി വന്നു.
ദുറാനികള്‍ അഞ്ചു തലമുറ കൈമാറിയ ഈ വജ്രം അഞ്ചാം ചക്രവര്‍ത്തിയായ ഷാ ഷൂജ 1809 ല്‍ തന്റെ അര്‍ദ്ധ സഹോദരനുമായുള്ള അധികാര വടംവലിയില്‍ സ്ഥാനഭ്രഷ്ടനായി പലായനം ചെയ്യുമ്പോള്‍ കൂടെകൂട്ടി. അങ്ങനെ ആപത്തില്‍ സഹായിച്ച ലാഹോറിലെ സിഖ് നേതാവായ രഞ്ജിത്ത് സിങ്ങിനു നന്ദിപൂര്‍വ്വം നല്കി. അവിടെ നിന്നാണ് ബ്രിട്ടീഷുകാര്‍ ഇത് നേടിയെടുക്കുന്നത്. 1849 ല്‍ ആണ് സിഖുകാരെ അവര്‍ തോല്‍പ്പിക്കുന്നത്. തുടര്‍ന്നു വിക്ടോറിയ രാജ്ഞിക്ക് കൈമാറുകയും അവര്‍ അത് കിരീടത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
ഇന്നും അത് ഇംഗ്ലണ്ടിലുണ്ട് എന്ന് കരുതപ്പെടുന്നു. മറിച്ചു ഒരു ഇന്ത്യ ക്കരനാല് വീണ്ടെടുത്തു എന്നും രേഖകളില്‍ പറയുന്നുണ്ട്. പല വാദങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതി കോഹിനൂര്‍ അതിന്റെ പ്രൌഡിയും ചുരുളഴിയാത്ത രഹസ്യങ്ങളുമായി ഇന്നും നിലനില്ക്കുന്നു.


