വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച “കർത്തവ്യ പഥ്” പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ ഏറ്റവും ജനപ്രിയമായ പൊതു ഇടമായി കണക്കാക്കപ്പെടുന്ന ഇവിടെ 1.1 ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ പച്ചപ്പുള്ള ചുവന്ന ഗ്രാനൈറ്റ് നടപ്പാത ഒരുക്കിയിട്ടുണ്ട്. കർത്തവ്യ പഥ് 133-ലധികം ലൈറ്റ് തൂണുകള്‍,4,087 മരങ്ങള്‍, 114 ആധുനിക സൈനേജുകള്‍,പടി പടിയായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഔദ്യോഗിക കണക്കുകള്‍പ്രകാരം രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള ഉദ്യാനങ്ങളിലും കര്‍ത്തവ്യപഥിലും ഉള്‍പ്പെടെ 900-ലധികം ലൈറ്റ് തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വിസ്റ്റയെ കൂടുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗഹൃദപരമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.
422 ചുവന്ന ഗ്രാനൈറ്റ് ബെഞ്ചുകളുള്ള മുഴുവന്‍ പാതയിലും എട്ട് അമെനിറ്റി ബ്ലോക്കുകളും കാല്‍നടയാത്രക്കാര്‍ക്കായി നാല് അണ്ടര്‍പാസുകളും നിര്‍മ്മിച്ചിട്ടുണ്ട്
കര്‍ത്തവ്യപഥില്‍ 1,10,457 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ 987 കോണ്‍ക്രീറ്റ് ബോള്ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 1,490 ആധുനിക രൂപത്തിലുള്ള മാന്‍ഹോളുകള്‍ മാറ്റി ആധുനിക രീതിയിലുള്ളവ സ്ഥാപിക്കുകയും ചെയ്തു.
കര്‍ത്തവ്യ പഥിന്റെ ഇരുവശത്തും ഏകദേശം 101 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന പുല്‍ത്തകിടികള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍ സ്റ്റോം വാട്ടര്‍ ഡ്രെയിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ത്തവ്യ പഥിന്റെ ഇരുവശത്തുമുള്ള കനാലുകളില്‍ എയറേറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
നവീകരിച്ച സ്ഥലത്ത് എട്ട് പുതിയ സൗകര്യങ്ങളോട് കൂടിയ ബ്ലോക്കുകളും ഉള്‍പ്പെടുന്നു. ഈ ബ്ലോക്കുകളില്‍ സ്ത്രീകള്‍ക്കായി 64 ടോയ്ലറ്റുകളും പുരുഷന്മാര്ക്കായി 32 ടോയ്ലറ്റുകളും ഭിന്നശേഷിക്കാര്‍ക്കായി 10 ടോയ്ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 1,117 കാറുകള്‍ക്കും 35 ബസുകള്‍ക്കും ഉ ആപ്പ് അധിഷ്ഠിത ടാക്സികള്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും ഉള്ള പാര്‍ക്കിങ് സൗകര്യവും ഉണ്ട്.
വീഡിയോ : https://youtu.be/Q8UyT5WPKZs

