ഡ്രൈവർ ഇല്ലാത്തതിനെ തുടർന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കുവാൻ നടപടിയായി.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് (കോട്ടപ്പുറം) മെമ്പർ രാഖി എസ്. എച്ച് നൽകിയ പരാതിയിന്മേലാണ് ഗ്രാമ പഞ്ചായത്ത് കമ്മറ്റി നടപടി സ്വീകരിക്കുവാൻ തയ്യാറായത്.
നടപടി പ്രകാരം അമ്പുലൻസ് ഓടിയ്ക്കുവാൻ പുതിയ ഡ്രൈവറിനെ ഉടൻതന്നെ കണ്ടെത്തി നിയമിക്കുകയും, തുടർന്ന് ചിറയിൻകീഴ് ഹോസ്പിറ്റൽ കേന്ദ്രമാക്കി സർവ്വീസ് നടത്താമെന്നുമാണ് തീരുമാനം. ഇതിനായി സർവ്വീസ് ഉപയോഗപ്പെടുത്തുന്നവരിൽ നിന്നും ചെറിയൊരു ഫീസ് ഈടാക്കുവാനും കമ്മറ്റി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
നാട്ടുകാരുടെ സഹായം സ്വീകരിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് സ്വന്തമായി വാങ്ങിയ ആംബുലൻസ് ഡ്രൈവർ ഇല്ലാത്തതിനെ തുടർന്ന് മാസങ്ങളായി പഞ്ചായത്ത് ഓഫീസിൽ പൊടിപിടിച്ച് കിടക്കുന്നത്തിനെതിരെ പ്രതിഷേധാവുമായി ബിജെപി രംഗത്തുവന്നിരുന്നു.

