Sunday, February 22, 2026
HomeANCHUTHENGUകെ.എസ്.ആർ.ടി.സി അഞ്ചുതെങ്ങ് - പൊഴിയൂർ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു.

കെ.എസ്.ആർ.ടി.സി അഞ്ചുതെങ്ങ് – പൊഴിയൂർ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശവാസികളുടെ യാത്രാ ക്ലേശത്തിന് ആശ്വാസമായ കെ.എസ്.ആർ.ടി.സി അഞ്ചുതെങ്ങ് – പൊഴിയൂർ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു.

നിലവിൽ കണിയാപുരം, പൊഴിയൂർ ഡിപ്പോകളിൽ നിന്നുള്ള രണ്ട് ബസുകളായിരുന്നു ഇരുദിശകളിലുമായി എട്ടോളം സർവ്വീസ് നടത്തിയിരുന്നത്. ഈ ട്രിപ്പ്പുകളുടെ ആരംഭ സ്റ്റോപ്പുകളിൽനിന്ന് തന്നെ സീറ്റുകൾ യാത്രക്കാരെക്കൊണ്ട് നിറയുന്ന അവസ്ഥയിലുമായിന്നു. റൂട്ട് ലാഭകരമായതോടെ കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് കൂടി ഒരു ബസ് ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ ലൈനിലെ ബസുകളുടെ എണ്ണം 3 ആയി മാറി.

ഒരു ബസുകൂടി എത്തിയതോടെ 8 ട്രിപ്പ്‌ കളായിരുന്നത് 12 ട്രിപ്പ്‌കളായി മാറി. അഞ്ചുതെങ്ങിൽ നിന്ന് പൊഴിയൂരിലേയ്ക്ക് രാവിലെ 7, 9 (പൂവാർ), 10, ഉച്ചയ്ക്ക് 2, 3:45 (പൂവാർ)
വൈകിട്ട് 5 എന്നിങ്ങനേയും, പൊഴിയൂരിൽ നിന്ന് അഞ്ചുതെങ്ങിലേയ്ക്ക്
രാവിലെ 5:45 (പൊഴിയൂർ), 6:30, 10, ഉച്ചയ്ക്ക് 12 (പൂവാർ), 1:30, വൈകിട്ട് 5 എന്നിങ്ങനെയായി മാറിയിട്ടുണ്ട്.

വിഴിഞ്ഞം യുണിറ്റിൽ നിന്ന് ആരംഭിച്ച സർവീസ്ന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം കഴിഞ്ഞ ദിവസം കോവളം എം.എൽ.എ വിൻസെന്റ് നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES