Friday, August 30, 2024
HomeANCHUTHENGUകായിക്കര ആശാൻ മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

കായിക്കര ആശാൻ മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

കായിക്കര ആശാൻ മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ 2023-2024 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

പിടിഎ പ്രസിഡന്റ് സജി സുന്ദർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് ആശ ടീച്ചർ സ്വാഗതവും അഞ്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, സ്കൂൾ വികസന സമിതി അംഗം വീണാസുനു, കായിക്കര പ്രവാസി കൂട്ടായ്മയിലെയും നന്മ പ്രവാസി കൂട്ടായ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ചെണ്ടമേളത്തോടുള്ള വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പ്രചാരണ റാലിയും സംഘടിപ്പിച്ചിരുന്നു.

തുടർന്ന് ബിജിമോൾ കായിക്കര, എച്ച് എം. ആശ ടീച്ചർ കായിക്കര പ്രവാസി കൂട്ടായ്മ (സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും) ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി (ഒന്നാം ക്ലാസിലെ 7 കുട്ടികൾക്ക്) ബാഗ്കളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

പൂർവ്വ വിദ്യാർത്ഥികളായ ലിന്നു, രോഹിണി, ബിന്ദു, ദർശന, ഗീതു എന്നിവർ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നോട്ടുബുക്കും ക്രയോൺസ് വിതരണം ചെയ്തു.

പ്രീപ്രൈമറിയിലെ മുഴുവൻ കുട്ടികൾക്കും ബാഗുകൾ വിതരണം ചെയ്തത് പ്രമോദ്, രശ്മി ലിസി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES