നിയമസേവന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ല ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നു.
ആറ്റിങ്ങൽ,വർക്കല,നെടുമങ്ങാട്,കാട്ടാക്കട,നെയ്യാറ്റിൻകര സബ് ഡിവിഷൻ ഓഫീസുകളിലും മംഗലപുരം,വെഞ്ഞാറമൂട്,പാലോട്,പൊന്മുടി,നെയ്യാർഡാം,വെള്ളറട പൊലീസ് സ്റ്റേഷനുകളിലുമാണ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ തിരുവനന്തപുരം റൂറൽ തല ഉദ്ഘാടനം നെടുമങ്ങാട് സ്റ്റേഷനിൽ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്.ഷംനാദ് നിർവഹിച്ചു.