ഗ്രന്ഥശാല ദിനം
അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപക ദിനമായ സെപ്റ്റംബർ 14 കേരള ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനമായി ആചരിച്ചു.
ഇതിന്റെ ഭാഗമായി കായിക്കര ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥ ശാലയിൽ രാവിലെ പതാക ഉയർത്തി.
വൈകു ന്നേരം ഗ്രന്ഥ ശാലയിൽ ചേർന്ന യോഗത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അക്ഷരദീപം തെളിയിച്ചു .
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺചന്ദ്ര ഗ്രന്ഥശാല സന്ദേശം നൽകി.കായിക്കര
ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേർണിങ് ബോഡി അംഗങ്ങളായ റെജി കായിക്കര, കെ.ജെയിൻ, ലൈബ്രറി കൗൺസിൽ അഞ്ചുതെങ്ങ് – വക്കം നേതൃ സമതി കൺവീനർ വിജയ് വിമൽ എന്നിവർ സംസാരിച്ചു .

