Tuesday, August 20, 2024
HomeKERALAലോക്‌സഭ തെരഞ്ഞെടുപ്പ് : കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്.

ലോക്‌സഭ തെരഞ്ഞെടുപ്പ് : കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.

കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്.

വിഗ്യാന്‍ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഴു ഘട്ടങ്ങളായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിന് രാജ്യം പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 17-ാമത് ലോക്സഭ കാലാവധി ജൂണ്‍ 16 ന് അവസാനിക്കും. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണെന്നും രാജ്യത്ത് ആകെ 97 കൊടി വോട്ടർമാരാണുള്ളതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ലോക്‌സഭയുടെ 543 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയംമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES