ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ തിരദേശത്തേ യുവജന ക്ലബുകളുമായി ചേർന്നാണ് ലഹരി ഉപയോഗത്തിനെതിരായി ലഹരി വിമുക്തമായ യുവതലമുറയയെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫുട്ബോൾ മൽസരം സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് കോസ്റ്റൽ ഇൻസ്പെക്ടർ സുരേഷ് എം ആർ, സബ്ബ് ഇൻസ്പെക്ടർ രാഹുൽ ആർ ആർ , ജിഎസ്ഐ രാധാകൃഷ്ണപിളള , സി.പി.ഒ.മാരായ ഗിരിഷ്, കിരൺ കെ എസ്, പ്രമോദ് വൈ.റ്റി എന്നിവർ നേതൃത്വം നൽകി.

