Friday, August 30, 2024
HomeNATIONALസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 'വന്ദേമാതരം' പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ‘വന്ദേമാതരം’ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ‘വന്ദേമാതരം’ പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.
ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സര്‍ക്കാര്‍ പുറത്തിറക്കിയത്.

ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഫോണ്‍കോളുകള്‍ സ്വീകരിക്കുമ്പോള്‍ ഹലോ പറയുന്നതിന് പകരം ‘വന്ദേമാതരം’ പറയണം. ഹലോ എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും അതിന് പ്രത്യേകിച്ച്‌ അര്‍ഥങ്ങളൊന്നുമില്ലെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

ഇതു കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തങ്ങളെ കാണാനെത്തുന്നവരില്‍ ‘വന്ദേമാതരം’ അഭിവാദ്യമായി ഉപയോഗിക്കാനുള്ള അവബോധം ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആഗസ്റ്റില്‍ മന്ത്രി സുധീര്‍ മുന്‍ഗന്തിവാറാണ് നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത്. വകുപ്പുകളെല്ലാം ഏറ്റെടുത്തതിന് പിന്നാലെ ഷിന്‍ഡെ ആദ്യം നടത്തിയ പ്രഖ്യാപനവും ഇതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES