തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫിസിലെ മണ്ടപോയ തെങ്ങിന് രണ്ട് വയസ്സ്. ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ പ്രധാന കവാടത്തിന് സമീപത്തായിയ് നിൽക്കുന്ന മണ്ടപോയ തെങ്ങിനാണ് രണ്ട് വയസ്സ് പൂർത്തിയായത്. എന്നാൽ രണ്ടല്ല അതിനേക്കാൾ കാലപ്പഴക്കമുണ്ടെന്നും വാദമുണ്ട്.
മഞ്ഞളിപ്പ് (മഹാളി) രോഗബാധയെ തുടർന്നാണ് തെങ്ങിന്റെ മണ്ട നഷ്ടപ്പെട്ടതെന്നാണ് സൂചന.
കായ്കളിലും പൂവിലും പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും കറുത്തപാടുകൾ ഉണ്ടാവുകയും ചെയ്തയായും, ക്രമേണ അഴുകുകയും കായ്ഫലം നഷ്ടപ്പെടുകയും ഓലകൾ കൊഴിഞ്ഞുപോവുകയും ചെയ്യുകയായിരുന്നെന്നും പറയപ്പെടുന്നു. തുടർന്ന് തെങ്ങിന് മണ്ട നഷ്ടപ്പെട്ടെങ്കിലും തെങ്ങ് മുറിച്ചു നീക്കുവാൻ ഗ്രാമ പഞ്ചായത്തും നടപടി സ്വീകരിച്ചിരുന്നില്ല.
നിലവിൽ തെങ്ങ്, ദ്രവിച്ച് ബലക്ഷയം സംഭവിച്ച അവസ്ഥയിലാണ്. ഇത് പഞ്ചായത്ത് ഓഫീസ് കാര്യലയത്തിനും ഇവിടെ എത്തുന്ന സന്ദർശകർക്കും ഭീഷണിയുയർത്തിന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ, മണ്ടയില്ലാ തെങ്ങ് ഇന്നും, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നു.