സംസ്ഥാന സരക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി അഞ്ചുതെങ്ങ് പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്കായി മത്സ്യഫെഡ് ഒ.ബി.എം ഹൈ ടെക് സർവീസ് സെന്റർ ആരംഭിക്കുന്നു.
അഞ്ചുതെങ്ങിൽ ആരംഭിയ്ക്കുവാൻ പോകുന്ന ഒ.ബി.എം ഹൈ ടെക് സർവീസ് സെന്ററിന്റെ ഉദ്ഘാടനം 2023 ഏപ്രിൽ 26 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മണിയ്ക്ക് മത്സ്യബന്ധന – സാംസ്കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു.
എംഎൽഎ വി ശശി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും സംഘടനാനേതാക്കളും ഉന്നതഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിൽ ഓട്ട് ബോർഡ് എഞ്ചിനുകളുടെ സർവീസിന് നിലവിൽ വിഴിഞ്ഞത്ത് മാത്രമാണ് മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുള്ളത്.
അഞ്ചുതെങ്ങിലും സർവ്വീസ് സെന്റർ യാഥാർഥ്യമാകുന്നതോടെ ആധുനിക രീതിയിലുള്ള അതിവേഗ പവർ ക്ളീനിംഗ്, ക്രാങ്ക് സെറ്റിങ് , പുതിയ എഞ്ചിനുകളുടെ ഫ്രീ സർവീസിങ് , ഗിയർ ബോക്സ് സെറ്റിങ്, കാർബൊറേറ്റർ ക്ളീനിംഗ്, കേബിൾ വർക്ക് ഇമ്പല്ലർ വർക്ക് തുടങ്ങിയ സർവീസുകളും മത്സ്യഫെഡ് നേരിട്ടു ഇറക്കുമതി ചെയ്ത സുസുക്കി, യമഹാ എഞ്ചിനുകളുടെ ഒറിജിനൽ സ്പെയർ പാർട്സുകളും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

