കടയ്ക്കാവൂർ ചമ്പാവിൽ നിന്ന് കാണാതായ ചമ്പാവ് സ്വദേശിനിയായ യുവതിയെ പഞ്ചാബിൽ നിന്ന് കണ്ടെത്തി.
കടയ്ക്കാവൂർ, ചമ്പാവ് വർഗ്ഗീസ് ഭവനിൽ അൻസ്ലിന്റെ ഭാര്യ വിജി വർഗ്ഗീസ് (30) നെയാണ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. ചമ്പാവിൽ നിന്ന് പോയ പെൺകുട്ടി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നും അവിടെന്നും ചണ്ഡിഗഡ് ട്രെയിനിൽ കയറിയെന്നും, തുടർന്ന് പഞ്ചാബിൽ എത്തിയ പെൺകുട്ടിയുടെ പ്രവർത്തികളിൽ ആസ്വഭാവികത തോന്നിയതിനാൽ പഞ്ചാബ് റെയിൽവേ പോലീസ് യുവതിയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ പ്രകാരം കടയ്ക്കാവൂർ പോലീസിൽ അറിയിക്കുകയും തുടർന്ന് കടയ്ക്കാവൂർ പോലീസ് കുടുംബത്തെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ നടപടിക്രമങ്ങൾക്ക് ശേഷം ലുധിയാനയിലെ ഒരു ചാരിറ്റി ക്വന്ദ്രത്തിലേക്ക് സുരക്ഷിതമായ് പാർപ്പിച്ചു.
ഇതറിഞ്ഞ കുടുംബം യുവതിയെ ഏറ്റുവാങ്ങുവാൻ കഴിഞ്ഞ തിങ്കൾ പഞ്ചാബിലേക്ക് തിരിക്കുകയും ഇന്ന് ഉച്ചയോടെ യുവതിയെ ഏറ്റുവാങ്ങുകയുമായിരുന്നു. എന്നാണ് സൂചന.
ചെറിയതോതിൽ മാനസ്സിക പ്രശ്നങ്ങളുള്ള ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് കഴിഞ്ഞ ഒക്ടോബർ 17 ഉച്ചമുതൽ കാണാതായത്.