Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി : ശാശ്വതപരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ.

മുതലപ്പൊഴി : ശാശ്വതപരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ.

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ ശാശ്വതപരിഹാരം കാണാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ.

കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റൽ എൻജിനിയറിംഗ് ഫോർ ഫിഷറീസിന്റെ (സിസെഫ്) സഹായത്തോടെ സംസ്ഥാന സർക്കാർ ഡി. പി. ആർ തയ്യാറാക്കുകയാണ്. ഡി.പി.ആർ ലഭിച്ചാൽ കേന്ദ്രം പദ്ധതിക്ക് അംഗീകാരം നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്യും.

പെട്ടെന്ന് പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നടപടികൾ തുടങ്ങിയ ശേഷം സ്ഥലം സന്ദർശിക്കും. മന്ത്രിയായ ശേഷം രണ്ടുതവണ മുതലപ്പൊഴി യുമായിബന്ധപ്പെട്ട് ഔദ്യോഗിക യോഗം വിളിച്ചു. ആവശ്യമായ പഠനം നടത്തിയാണ് പ്രശ്നപരി ഹാരത്തിനുള്ള നടപടികൾ ആരംഭിച്ചത്.

അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിക്ടർ തോമസിന്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES