Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി : പുതിയ പ്രൊപോസൽ സമർപ്പിക്കാനുള്ള ആവിശ്യത്തോട് സംസ്ഥാന സർക്കാർ മുഖംതിരിക്കുന്നതായ് കേന്ദ്ര സർക്കാർ.

മുതലപ്പൊഴി : പുതിയ പ്രൊപോസൽ സമർപ്പിക്കാനുള്ള ആവിശ്യത്തോട് സംസ്ഥാന സർക്കാർ മുഖംതിരിക്കുന്നതായ് കേന്ദ്ര സർക്കാർ.

മുതലപ്പൊഴി ആശാസ്ത്രീയത പരിഹരിക്കാനുള്ള സഹായം ലഭ്യമാക്കുവാൻ പുതിയ പ്രൊപോസൽ സമർപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആവിശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്നു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ മുതലപ്പൊഴി ഫിഷിംങ് ഹാർബറിന് കേന്ദ്ര സഹായത്തിനായി കേരളം പുതിയ പ്രൊപോസൽ സമർപ്പിക്കേണ്ടതുണ്ടെന്ന് പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ മറുപടി പറഞ്ഞത്.

കേന്ദ്ര ഫിഷറീസ് മുതലപ്പൊഴിയിലെത്തിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തോട് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുവാൻ കേന്ദ്രസർക്കാർ ആവിശ്യപ്പെട്ടത്, എന്നാൽ സമയബന്ധിതമായി പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഹാർബർ നവീകരണത്തിന് കേന്ദ്രസഹായം തേടി കേരളം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസൽ, അപര്യാപ്തതകളെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ മടക്കി നൽകിയിരുന്നു.

ഹാർബറിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ സംബന്ധിച്ച് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) നടത്തിയ പഠനത്തിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ പ്രൊപോസൽ സമർപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

എന്നാൽ CWPRS സമർപ്പിച്ചത് കരട് റിപ്പോർട്ടായിരുന്നു എന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കരടു റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളും മറ്റു ബന്ധപ്പെട്ടവരുമായി കഴിഞ്ഞ ഡിസംബറിൽ ചർച്ച നടത്തിയിരുന്നുവെന്നും ഇതിലെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചേ CWPRS അന്തിമ റിപ്പോർട്ട് നൽകൂവെന്നും വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES