Friday, August 23, 2024
HomeNATIONALമൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി.

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി.

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. എട്ടായിരത്തോളം വരുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് നിറഞ്ഞ സദസ്സില്‍ മോദി സത്യപ്രതിജ്ഞ ചെയ്തത്.

വലിയ കരഘോഷങ്ങളും മോദി, മോദി വിളികളും സദസ്സില്‍ നിന്നുയർന്നു. തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയായ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ്, ജവഹർ ലാല്‍ നെഹ്റുവിനൊപ്പം നരേന്ദ്ര മോദി പങ്കിട്ടു.

▪️ബിജെപി കേന്ദ്ര മന്ത്രിമാര്‍;

രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അമിത് ഷാ, നിര്‍മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ മേഖ്വാള്‍, ശിവ്രാജ് സിംഗ് ചൗഹാന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മനോഹര്‍ ഖട്ടര്‍, സര്‍വാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, റാവു ഇന്ദര്‍ജീത്, മല്‍ജീത് ഷെറാവത്ത്, രക്ഷ ഖാദ്സെ, ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായ്, ബണ്ടി സഞ്ജയ് കുമാര്‍, പങ്കജ് ചൗധരി, ബിഎല്‍ വര്‍മ, അന്നപൂര്‍ണ ദേവി, രവ്നീത് സിംഗ് ബിട്ടു, ശോഭ കരന്തലജെ, ഹര്‍ഷ് മല്‍ഹോത്ര, ജിതിന്‍ പ്രസാദ, ഭഗീരത് ചൗധരി, സിആര്‍ പാട്ടീല്‍, അജയ് തംത, ധര്‍മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്.

▪️സഖ്യകക്ഷി മന്ത്രിമാര്‍;

റാംമോഹന്‍ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി, ലല്ലന്‍ സിംഗ്, രാംനാഥ് താക്കൂര്‍, ജയന്ത് ചൗധരി, ചിരാഗ് പാസ്വാന്‍, എച്ച്‌ഡി കുമാരസ്വാമി, പ്രതാപ് റാവു ജാഥവ്, ജിതിന്‍ റാം മാഞ്ചി, ചന്ദ്രപ്രകാശ് ചൗധരി, രാംദാസ് അത്താവലെ അനുപ്രിയ പട്ടേല്‍ എന്നിവര്‍ സഖ്യകക്ഷികളില്‍ നിന്നും മന്ത്രിപദത്തിലേക്കെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES