Saturday, August 31, 2024
HomeNATIONALസംയുക്ത സൈനികമേധാവിക്ക് രാജ്യത്തിന്റെ ആദരം : സൈനിക താവളത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നൽകുന്നു.

സംയുക്ത സൈനികമേധാവിക്ക് രാജ്യത്തിന്റെ ആദരം : സൈനിക താവളത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നൽകുന്നു.

സംയുക്ത സൈനികമേധാവിക്ക് രാജ്യത്തിന്റെ ആദരവ്, അരുണാചല്‍ പ്രദേശിലെ സൈനിക താവളത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നൽകുന്നു.

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനികമേധാവിയും  മുന്‍ കരസേനാ മേധാവിയുമായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ ആദരവ്.
അരുണാചല്‍ പ്രദേശിലെ സൈനിക താവളത്തിനും വാലോങ് മുതല്‍ കിബിത്തു വരെയുള്ള 22 കിലോമീറ്റര്‍ റോഡിനും ജനറല്‍ റാവത്തിന്റെ പേര് നല്‍കാന്‍ ഭാരത് സൈന്യം തീരുമാനിച്ചു.

റാവത്ത് അപകടത്തിൽ മരണമടഞ്ഞതിന്റെ ഒന്നാം വാര്‍ഷിക വേളയിലാകും നാമകരണം. കിബിത്തുവിലെ സൈനിക താവളം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇക്കാര്യം സൈന്യം പ്രഖ്യാപിച്ചത്.  

ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബിഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കരസേനയുടെ കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാണാ പ്രതാപ് കലിത തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES