റഷ്യ ഉക്രയിൻ യുദ്ധ ഭൂമിയിൽ നിന്നും അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനെ ഡൽഹിയിലെത്തിച്ചു. റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിന്റ് സെബാസ്റ്റ്യൻ ആണ് ഇന്ന് (തിങ്കളാഴ്ച) മോസ്കോയിൽ നിന്നും ഡൽഹിയിലെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഡൽഹി എയർപോർട്ടിൽ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലുകളെ തുടർന്ന് ഔദ്യോഗിക രേഖകളുടെ അഭാവത്തിൽ പ്രത്യേക പെർമിറ്റ് വഴിയാണ് ഡൽഹിയിൽ എത്തിച്ചത്.
അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു തുടങ്ങിവരെ നാട്ടിലെത്തിക്കുവാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നുവരുന്നതായും റിപ്പോർട്ട്‌കളുണ്ട്.
നിലവിൽ ഡൽഹിയിൽ തുടരുന്ന പ്രിൻസിനെ സിബിഐ യുടെ നേതൃത്വത്തിലുള്ള തെളിവെടുപ്പ്കൾ പൂർത്തിയാകുന്ന മുറക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് വീട്ടിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്‌കൾ.