Sunday, May 11, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് പൂത്തുറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

അഞ്ചുതെങ്ങ് പൂത്തുറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

അഞ്ചുതെങ്ങ് പൂത്തുറയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12:30 ഓടെയായിരുന്നു അപകടം.

പെരുമാതുര ഭാഗത്തു നിന്നും വർക്കല ഭാഗത്തേക്ക് പോകുകയായി രുന്ന KL01CA4275 എന്ന
ഇരുചക്ര വാഹനവും വർക്കല നിന്നും പെരുമാതുര ഭാഗ്ത്തേക്ക് പോകുകയായരുന്ന KL23F8211 എന്ന കാറ്‌ മായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുക യായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹന ഓടിച്ച യുവാവിന് ഗുരുതര പരുക്ക് പറ്റി. വർക്കല ഇലകമൺ ആർ. പി ഭവനിൽ അനുരൂപ് അശോക് (23) ആണ് അപകടത്തിൽപ്പെട്ടത്.

ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ മോർച്ചറി പ്രവർത്തന ക്ഷമമല്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് നടപടിക്രങ്ങൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES