സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാൻ സെപ്റ്റംബര്‍ 28 വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
2023 ജനുവരി ഒന്നിനോ അതിനു മുമ്ബോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരം.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കമീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികള്‍ക്ക് സിറ്റിസണ്‍ രജിസ്ട്രേഷൻ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 ഗരസഭകളിലായി 36,51,931 ഉം ആറ് കോര്‍പ്പറേഷനുകളിലായി 24,54,689 ഉം വോട്ടര്‍മാരുണ്ട്.

