അഞ്ചുതെങ്ങിൽ “നിയമ ബോധവത്കരണവും ഹോമിയോ മെഡിക്കൽ ക്യാമ്പും” സംഘടിപ്പിച്ചു. ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സും സംയുക്തമായാണ് “നിയമ ബോധവത്കരണവും ഹോമിയോ മെഡിക്കൽ ക്യാമ്പും” സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു അവർകളുടെ അധ്യക്ഷതയിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ സബ് ജഡ്‌ജ്. ഷംനാദ്. എസ്സ് നിർവഹിച്ചു.
തുടർന്ന് തിരുവനന്തപുരം പട്ടം താണുപിള്ള ഹോമിയോ ആശുപത്രി, സീതാലയം, സദ്ഗമയ പ്രോജെക്ടിൻ്റെയും അഞ്ചുതെങ്ങ് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‌സറിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ വൈദ്യ പരിശോധനയും നടത്തി.