പി.എം. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ
13-ാമത് ഗഡു ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ഉച്ചയ്ക്ക് 3.30-ന് കര്‍ണാടകയിലെ ബലഗവിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ്. പി.എം. കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ 13-ാമത് ഗഡു വിതരണത്തിലൂടെ 16,800 കോടിയിലധികം രൂപ എട്ട് കോടിയിലേറെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കൃഷിമന്ത്രാലയ സെക്രട്ടറി മനോജ് അഹൂജ, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പിഎം-കിസാന്‍, ജല്‍ ജീവന് മിഷന് എന്നിവയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷത്തിലധികം പേര് പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ഗഡു കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു.
2019-ലാണ് പി.എം. കിസാന്‍ സമ്മാന്‍നിധി പദ്ധതി ആരംഭിക്കുന്നത്.

