വോട്ടുചെയ്തവർ 1.97കോടി 71.27% സംസ്ഥാനത്തെ 2,77,49,158 വോട്ടർമാരിൽ 1,97,77478 പേർ ലോക്സഭാതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. 71.27ശതമാനം.കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ആറ് ശതമാനം കുറവ്.
94,75,090 പുരുഷൻമാരും 1,0302238 സ്ത്രീകളും 150 ഭിന്നലിംഗക്കാരും വോട്ട് ചെയ്തു. 85 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർ എന്നീ ഗണത്തിൽപ്പെട്ട 1,80,865 പേർ വോട്ട് വീട്ടിൽ ചെയ്തു.
പോളിംഗ് ഡ്യൂട്ടിയിലുള്ള 41,904 പേർ ഫെസിലിറ്റേഷൻ സെന്ററിലും ചെയ്തു. സൈനികർക്കുള്ള സർവീസ് വോട്ടിന് 57,849പേർ അപേക്ഷിച്ചിരുന്നു. 8277 സൈനികരുടെ വോട്ട് ഏപ്രിൽ 27 വരെ ലഭിച്ചിട്ടുണ്ട് . വോട്ടെണ്ണൽ തുടങ്ങുന്നതുവരെ സർവീസ് വോട്ട് സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു.
വടകര 78.41% പത്തനംതിട്ട 63.37% ഏറ്റവുമധികം പോളിംഗ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 63.37 ശതമാനം.
▪️മണ്ഡലങ്ങളും പോളിംഗ് ശതമാനവും.
തിരുവനന്തപുരം 66.47% ആറ്റിങ്ങൽ 69.48%
കൊല്ലം 68.15 %
ആലപ്പുഴ 75.05% മാവേലിക്കര 65.95 %
പത്തനംതിട്ട 63.37 %
കോട്ടയം 65.61 %
ഇടുക്കി 66.55 % എറണാകുളം 68.29 %
ചാലക്കുടി 71.94 %
തൃശ്ശൂർ 72.90 %
പാലക്കാട് 73.57 %
ആലത്തൂർ 73.42%
മലപ്പുറം 72.95%
പൊന്നാനി 69.34%
കോഴിക്കോട് 75.52 %
വയനാട് 73.57%
വടകര 78.41%
കണ്ണൂർ 77.21 %
കാസർകോട് 76.04 %