Tuesday, August 27, 2024
HomeKERALAശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത : കേരള തീരത്ത് ഇന്ന് മത്സ്യബന്ധനം പാടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത : കേരള തീരത്ത് ഇന്ന് മത്സ്യബന്ധനം പാടില്ല.

കേരള തീരത്ത് ഇന്ന്(ഏപ്രിൽ 08ന്) മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 60 കിലോമീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള തീരത്ത്‌ മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ലെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു.

ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കേരള തീരത്ത് നിന്നും ആരും കടലിൽ പോകരുതെന്നും നിലവിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കർണാടക – ലക്ഷദ്വീപ് തീരങ്ങളിലേക്ക് അകന്നു മാറണമെന്നും അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES