മുതലപ്പൊഴി, വിഴിഞ്ഞം പഠന റിപ്പോർട്ട്കൾ പുറത്തുവിടണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു.
മുതലപ്പൊഴി, വിഴിഞ്ഞം പഠന റിപ്പോർട്ട്കൾ പുറത്തുവിടണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.
മുതലപ്പൊഴി പ്രശ്നം പഠിച്ച വിദഗ്ദ്ധ സമിതി (WPRS) റിപ്പോർട്ട്, വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കുഡാലെ കമ്മിറ്റി റിപ്പോർട്ട്കൾ പുറത്തുവിടുക, ഈ പഠന റിപ്പോർട്ടുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുക, വിഴിഞ്ഞം അദാനി പോർട്ട് വിപുലീകരണ പദ്ധതി ജൂൺ 19 പബ്ലിക് ഹീയറിംഗ് റദ്ദാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്.

