മര്യനാട് തീരത്ത് അപൂർവ്വ വസ്തു കണ്ടെത്തി, തിമിംഗല ശർദ്ധിയെന്ന് സംശയം. കഠിനംകുളം മര്യനാട് തീരത്താണ് ഉദ്ദേശം 10 കിലോയോളം ഭാരം തോന്നിപ്പിക്കുന്ന അപൂർവ്വ വസ്തു മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.
ഇന്ന് രാവിലെ 10 : 30 ഓടെയായിരുന്നു സംഭവം. തീരത്തോട് അടുത്താണ് അപൂർവ്വ വസ്തു കണ്ടെത്തിയത് തുടർന്ന് പ്രദേശവാസികൾ കഠിനംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഠിനം കുളം പിലീസ് വിശദമായ പരിശോധനകൾക്കായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
പാലോട് റേഞ്ചിൽ നിന്നുള്ള ഫോറെസ്റ്റ് സംഘം സ്ഥലത്തെത്തി ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ ഇത് തിമിംഗല ശർദ്ധിയാണോ എന്നതിൽ സ്ഥിരീകരിരണമുണ്ടാകൂ.