Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ റേഷൻകാർഡ് മസ്റ്ററിങ് താളംതെറ്റി : കാർഡ് ഉടമകൾ ദുരിതത്തിൽ.

അഞ്ചുതെങ്ങിൽ റേഷൻകാർഡ് മസ്റ്ററിങ് താളംതെറ്റി : കാർഡ് ഉടമകൾ ദുരിതത്തിൽ.

അഞ്ചുതെങ്ങിൽ റേഷൻകാർഡ് മസ്റ്ററിങ് താളംതെറ്റി. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഇ കെവൈസി മസ്റ്ററിങ്ങിന് ഇന്നു മുതൽ പ്രത്യേക ക്യാംപുകൾ സജ്ജമാക്കി നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് നിരവധിപേരാണ് ഇന്ന് അഞ്ചുതെങ്ങിലെ മസ്റ്ററിങ് ക്യാമ്പിൽ എത്തിയിരുന്നത്. എന്നാൽ ഇവർക്കൊക്കെ നിരാശരായി മടങ്ങേണ്ടുന്ന അവസ്ഥയാണുണ്ടായത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റേഷൻകടകളിലും അവയ്ക്കു സമീപത്തെ സൗകര്യമുള്ള കെട്ടിടങ്ങളിലും വച്ച് പ്രത്യേക മസ്റ്ററിങ് ക്യാംപുകൾ നടക്കുമെന്നായിരുന്നു അറിയിപ്പ്.

രാവിലെ 8 മണി മുതൽ ഏഴ് മണി വരെ മസ്റ്ററിംഗ് നടത്തുമെന്നാണ് പറഞ്ഞിരുന്നതിനാൽ തൊഴിലും ക്ലാസ്സുകളുമൊക്കെ നഷ്ട‌പ്പെടുത്തി രാവിലെ മുതൽ അനേകരാണ് മസ്റ്ററിംങ്ങ് കേന്ദ്രങ്ങളിലേക്ക് എത്തിയത്.

തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മസ്റ്ററിങ് ആരംഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോൾ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാകാത്തതാണ് തടസ്സത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുകയായിരുന്നു. മസ്റ്ററിംങ്ങ് സംഘം ഉടൻതന്നെ മടങ്ങിപ്പോയതായും കാർഡ് ഉടമകൾ പറയുന്നു.

തുടർന്ന്, സമീപത്തെ റേഷൻ കടകളിൽ ക്യാമ്പ് അവസാനിപ്പിച്ചതിന്റെ കാര്യം അന്ന്വഷിച്ചപ്പോൾ ഇന്റർനെറ്റ് തടസ്സമാണ് കാരണമെന്നും തുടർന്ന് എന്ന് മാസ്റ്ററിങ് ആരംഭിക്കുവാൻ കഴിയുമെന്നത് തങ്ങളുടെ കമ്മറ്റിയിൽ ചർച്ച ചെയ്ത് അറിയിക്കാമെന്ന മറുപടി നൽകുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES