Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ ചെമ്പക തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ ചെമ്പക തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

അഞ്ചുതെങ്ങ് നേടുങ്ങണ്ടയിൽ ചെമ്പക തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഹാകവി കുമാരനാശാന്റെ  സാമിപ്യത്താൽ സാഹിത്യ സാംസ്‌കാരിക മണ്ഡലത്തിൽ സ്ഥാനം പിടിച്ച നെടുങ്ങണ്ടയിലെ ചെമ്പകമരത്തിന് 250 വർഷത്തോളം പഴക്കമുള്ള ചെമ്പകത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
        
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലവും വൃക്ഷവും ജൈവപ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിന് 4 ലക്ഷം രൂപ ജൈവവൈവിധ്യ ബോർഡ്‌ അനുവദിക്കുകയുണ്ടായി. ഇതിന്റെ പ്രവർത്തനോദ്ഘാടനം നെടുങ്ങണ്ട ചെമ്പകതറയിൽ വച്ച് വി ശശി എം.എൽ.എ നിർവഹിച്ചു.

ജൈവ വൈവിധ്യ പരിപാലന സന്ദേശം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ ചെയർമാൻ ഡോ:സി. ജോർജ് തോമസ് നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.ലൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. സുഭാഷ് മുഖ്യ അതിഥിയായിരുന്നു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്ലോറൻസ് ജോൺസൺ, കോഡിനേറ്റർ ഡോ.അഖില, എസ് എൻ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഷീബ, ഫിഷറീസ് ഓഫീസർ ഡോക്ടർ വിഷ്ണു എസ് രാജ്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത ബിജു,സജി സുന്ദർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES