ഭാരതത്തിന്റെ 76 മത് റിപബ്ലിക്ദിനത്തിന്റെ ഭാഗമായി ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക ഉയർത്തി. ഇന്ന് രാവിലെ 10 മണിയോടെ കോട്ടകൊത്തളത്തിൽ നടന്ന ചടങ്ങിൽ ഫോർട്ട് സീനിയർ എം.റ്റി.എസ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്) സതീഷ്കുമാർ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ എം.റ്റി.എസ് നിഖിൽ, രാജേഷ്, വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.